പു​രാ​വ​സ്തു​ക്ക​ളു​ടെ മോ​ഷ​ണം: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ട​ക്കം അഞ്ചുപേ​ർ അ​റ​സ്റ്റി​ൽ
Thursday, October 1, 2020 10:03 PM IST
തൊ​ടു​പു​ഴ: ല​ക്ഷ​ങ്ങ​ൾ വി​ലവ​രു​ന്ന പു​രാ​വ​സ്തു​ക്ക​ൾ ക​വ​ർ​ച്ചന​ട​ത്തി​യ കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ലാ​യി. സി​പി​എം പ​ന്നൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക​രി​മ​ണ്ണൂ​ർ പ​ന്നൂ​ർ ല​ക്ഷം വീ​ട് കോ​ള​നി തെ​റ്റാ​മ​ല​യി​ൽ വി​ഷ്ണു ബാ​ബു (22), സു​ഹൃ​ത്തു​ക്ക​ളാ​യ ത​ച്ചു​മ​ഠ​ത്തി​ൽ പ്ര​ശാ​ന്ത്(24), പാ​റ​യ്ക്ക​ൽ രാ​കേ​ഷ് (30-ക​ണ്ണ​ൻ), ത​ച്ചു​മ​ഠ​ത്തി​ൽ സു​ധി(28), കാ​വാ​ട്ടു​കു​ന്നേ​ൽ സ​നീ​ഷ് ത​ങ്ക​ച്ച​ൻ(19)​ എ​ന്നി​വ​രെ​യാ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റി​ട്ട. ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​പ്പു​കു​ന്ന് അ​റ​യ്ക്ക​ൽ ജോ​ണ്‍​സ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ 19ന് ​പു​രാ​വ​സ്തു​ക്ക​ൾ ക​വ​ർ​ന്ന​ത്.

ജോ​ണ്‍​സ​ണ്‍ അ​ഞ്ചു വ​യ​സു​മു​ത​ൽ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന പു​രാ​വ​സ്തു​ക്ക​ളി​ൽ നി​ന്നും 15 ഓ​ളം വസ്തു​ക്ക​ൾ മോ​ഷ​ണം പോ​യ​താ​യാ​ണ് ജോ​ണ്‍​സ​ണ്‍ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​ഴ​യ​കാ​ല​ത്തെ 10 എ​ച്ച് പി ​യു​ടെ മോ​ട്ടോ​റു​ക​ൾ, നൂ​റു വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള വാ​ൽ​വ് റേ​ഡി​യോ​ക​ൾ, ഗ്രാ​മ​ഫോ​ണു​ക​ൾ, പര​ന്പ​രാ​ഗ​ത​മാ​യി കൈ​മാ​റി​ക്കി​ട്ടി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വി​ഗ്ര​ഹ​ങ്ങ​ൾ, പ​ഴ​യകാ​ല ടി​വി എ​ന്നി​വ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യും ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. പു​രാ​വ​സ്തു​ക്ക​ളു​ടെ മ്യൂ​സി​യം സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ജോ​ണ്‍​സ​ണ്‍.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. പ്ര​ശാ​ന്തി​ന്‍റെ കാ​ർ സം​ഭ​വ​ദി​വ​സം മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ ഭാ​ഗ​ത്ത് എ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ അ​ട​ക്കം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. ജോ​ണ്‍​സ​ന്‍റെ പ​ക്ക​ൽ പു​രാ​വ​സ്തു​ക്ക​ളു​ടെ വ​ൻ ശേ​ഖ​ര​മു​ണ്ടെ​ന്നും ഇ​വ സൂ​ക്ഷി​ക്കു​ന്ന വീ​ട്ടി​ൽ ആ​ൾ താ​മ​സ​മി​ല്ലെ​ന്നും പ്ര​തി​ക​ൾ മ​ന​സി​ലാ​ക്കി​യി​രു​ന്നു.

പ്ര​തി​ക​ളു​മാ​യി ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ പോ​ലീ​സ് ഇ​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ചി​രു​ന്ന പു​രാ​വ​സ്തു​ക​ൾ ക​ണ്ടെ​ടു​ത്തു. ര​ണ്ട് കാ​റു​ക​ൾ, ഓ​ട്ടോ, ബൈ​ക്കു​ക​ൾ എ​ന്നി​വ​യി​ലാ​ണ് മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ പ്ര​തി​ക​ൾ ക​ട​ത്തി​യ​ത്. ഇ​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വി​ഷ്ണു സി​പി​എം ക​രി​മ​ണ്ണൂ​ർ ലോ​ക്ക​ൽ​ക​മ്മ​റ്റി മെം​ബ​ർ, ഡി​വൈ​എ​ഫ്ഐ ക​രി​മ​ണ്ണൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി, എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ​

പ്ര​ശാ​ന്തി​ന് ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മ​റ്റു കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ മോ​ഷ​ണം ന​ട​ന്ന​താ​യി ജോ​ണ്‍​സ​ണ്‍ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സ് കാ​ര്യ​മാ​യി ശ്ര​മി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പി​നു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ മാ​രാ​യ സി​നോ​ദ്, ജ​ബ്ബാ​ർ, എ​എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, ന​ജീ​ബ്, റെ​ജി, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷ​ക്കീ​ർ, ജോ​ബി​ൻ കു​ര്യ​ൻ, ബൈ​ജു, രെ​ജ​നീ​ഷ്, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, അ​നീ​ഷ്, മു​ജീ​ബ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.