മ​ദ്യ​ല​ഹ​രി​യി​ൽ കൊ​ല​പാ​ത​കം: പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു
Monday, October 19, 2020 10:21 PM IST
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു. തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി​യെ കൈ​യേ​റ്റം​ചെ​യ്യാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചു.
ക​രു​ണാ​പു​രം ത​ണ്ണി​പ്പാ​റ ജാ​ന​കി​മ​ന്ദി​ര​ത്തി​ൽ രാ​മ​ഭ​ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ത​ണ്ണി​പ്പാ​റ തെ​ങ്ങു​പ​ള്ളി ജോ​ർ​ജു​കു​ട്ടി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​യാ​ളെ കൈ​യേ​റ്റം​ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നാ​ട്ടു​കാ​രെ മാ​റ്റു​ക​യാ​യി​രു​ന്നു.
രാ​മ​ഭ​ദ്ര​നൊപ്പം ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച സ്ഥ​ല​വും കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​യ സ്ഥ​ല​വും സ്ഥ​ല​ത്തെ​ത്തി​ച്ച പ്ര​തി പോ​ലീ​സി​നെ കാ​ണി​ച്ചു​കൊ​ടു​ത്തു.
ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ​ര​സ്പ​ര​മു​ള്ള വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ടെ പ്ര​തി കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് രാ​മ​ഭ​ദ്ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ​ക്കും പ​രി​ക്കേ​റ്റു.
കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം വീ​ണ്ടും മ​ദ്യ​പി​ച്ച ജോ​ർ​ജു​കു​ട്ടി സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ രാ​മ​ഭ​ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ലി​ട്ട​താ​യി പ​റ​യു​ക​യും ചെ​യ്തു. സ​ഹോ​ദ​ര​ൻ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.