പി​പി​ഇ കി​റ്റു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തു
Monday, October 19, 2020 10:26 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഇ​ടു​ക്കി ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ്പോ​ണ്‍​സ​ർ​ചെ​യ്ത മു​ന്നൂ​റ് പി​പി​ഇ കി​റ്റു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി. പി. ​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് സ​മ​ർ​പ്പി​ച്ച കി​റ്റു​ക​ൾ പി​ന്നീ​ട് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ റ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്രീ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍, റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ഡി.​സു​ഗ​ത​ൻ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​മ​മോ​ൾ ചാ​ക്കോ, യു. ​ത​ങ്ക​ച്ച​ൻ, നോ​ബി​ൾ ടോം, ​സി.​അ​ഭീ​ഷ്, കെ.​സു​ദ​ർ​ശ​ന​ൻ, മാ​ത്സ​ണ്‍ ബേ​ബി എന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ യൂണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. എ​സ്.​മേ​രി, സി​ജോ ജോ​സ്, സു​നി​ൽ തോ​മ​സ്, ബി​മ​ൽ കെ.​ശ്രീ​ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.