പ​രി​സ്ഥി​തി ദു​ർ​ബ​ല​ മേ​ഖ​ലാ വി​ജ്ഞാ​പ​ന​ത്തി​ൽ ആ​ശ​ങ്ക: ഇ​ൻ​ഫാം
Friday, October 30, 2020 11:08 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ന്ദ്ര വ​​നം​​പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഇ​​ക്കോ സെ​​ൻ​​സി​​റ്റീ​​വ് സോ​​ണ്‍ (പ​​രി​​സ്ഥി​​തി ദു​​ർ​​ബ​​ല മേ​​ഖ​​ല) സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം ജ​​ന​​ങ്ങ​​ളി​​ൽ ഒ​​ട്ടേ​​റെ ആ​​ശ​​ങ്ക​​ക​​ളും സം​​ശ​​യ​​ങ്ങ​​ളും സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​ണെ​​ന്ന് ഇ​​ൻ​​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക​​ജി​​ല്ല.

പ​​രി​​സ്ഥി​​തി ദു​​ർ​​ബ​​ല​​മേ​​ഖ​​ല​​യെ സം​​ബ​​ന്ധി​​ച്ച ക​​ര​​ട് വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളെ​​ല്ലാം അ​​വി​​ടത്തെ കൃ​​ഷി​​ക്കും മ​​റ്റു വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​രു​​ടെ​​യും മ​​റ്റു ജ​​ന​​ങ്ങ​​ളു​​ടെ​​യും സ്വ​​സ്ഥ ജീ​​വി​​ത​​ത്തി​​നും വ​​ള​​ർ​​ച്ച​​യ്ക്കും വി​​ഘാ​​ത​​മാ​​കും. ഇ​​ക്കോ സെ​​ൻ​​സി​​റ്റീവ് സോ​​ണ്‍ വ​​നാ​​തി​​ർ​​ത്തി ക​​ട​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​സ്തു​​ത മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് ഒ​​രു ല​​ക്ഷം ആ​​ളു​​ക​​ൾ ഒ​​പ്പി​​ട്ട ഭീ​​മ​​ഹ​​ർ​​ജി പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കും മു​​ഖ്യ​​മ​​ന്ത്രി​​ക്കും ന​​ൽ​​കാ​​ൻ ഇ​​ൻ​​ഫാം തീ​​രു​​മാ​​നി​​ച്ചു. ഇ​​ൻ​​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക ജി​​ല്ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് എ​​ബ്ര​​ഹാം മാ​​ത്യു പ​​ന്തി​​രു​​വേ​​ലി​​ൽ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.

താ​​ലൂ​​ക്ക് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​വ​​ർ​​ഗീ​​സ് കു​​ള​​ന്പ​​ള്ളി​​ൽ, ഫാ. ​​ജ​​യിം​​സ് വെ​​ണ്‍​മാ​​ന്ത​​റ, ഫാ. ​​റോ​​ബി​​ൻ പ​​ട്ര​​കാ​​ലാ​​യി​​ൽ, ഫാ. ​​ദേ​​വ​​സ്യ തൂ​​ന്പു​​ങ്ക​​ൽ, സെ​​ക്ര​​ട്ട​​റി ജോ​​സ് പ​​തി​​ക്ക​​ൽ, ഷാ​​ബോ​​ച്ച​​ൻ മു​​ള​​ങ്ങാ​​ശേ​​രി, ജോ​​യി ക​​ട്ട​​ക്ക​​യം, ജോ​​സ് താ​​ഴ​​ത്തു​​പീ​​ടി​​ക, അ​​ല​​ക്സ് പാ​​റ​​ശേ​​രി​​ൽ, നെ​​ൽ​​വി​​ൻ സി. ​​ജോ​​യി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.