കോ​വി​ഡ്: അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ തു​റ​ന്നു
Friday, November 27, 2020 9:56 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ അ​ട​ഞ്ഞ സം​സ്ഥാ​നാ​തി​ർ​ത്തി​യി​ലെ ചെ​ക്കു​പോ​സ്റ്റു​ക​ൾ തു​റ​ന്നു. സം​സ്ഥാ​നാ​തി​ർ​ത്തി​യി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്ക് അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യും രോ​ഗ​മി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മെ​ല്ലാം ഹാ​ജ​രാ​ക്ക​ണ​മാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ടി​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്താ​ൽ മാ​ത്രം മ​തി​യാ​വും. ജി​ല്ല​യി​ൽ​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​പോ​കു​ന്ന​വ​ർ ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ശ​ബ​രി​മ​ല​യ്ക്ക് വ​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ ക​ന്പം​മെ​ട്ട് വ​ഴി​വേ​ണം വ​രാ​ൻ. ഇ​വ​രും കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​യി​ലെ എ​ല്ലാ ചെ​ക്കു​പോ​സ്റ്റു​ക​ളും തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ണ്ട്.