അ​തി​ർ​ത്തി തു​റ​ന്നു; ത​മി​ഴ്നാ​ട് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Saturday, November 28, 2020 10:39 PM IST
കു​മ​ളി: കു​മ​ളി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് തു​റ​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കു​മ​ളി​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് കു​മ​ളി​യി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ത​മി​ഴ്നാ​ട് ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ബ​സു​ക​ൾ അ​തി​ർ​ത്തി​യാ​യ ഗൂ​ഡ​ല്ലൂ​ർ​വ​രെ മാ​ത്ര​മാ​യി​രു​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. ആ​ദ്യ​പ​ടി​യാ​യി ഇ​ന്ന​ലെ ഏ​താ​നും ബ​സു​ക​ൾ മാ​ത്ര​മാ​ണ് കു​മ​ളി​വ​രെ എ​ത്തി​യ​ത്.