അ​ടി​മാ​ലിയിൽ അംഗനമാരുടെ അങ്കം
Sunday, November 29, 2020 10:09 PM IST
അ​ടി​മാ​ലി: ആ​ദി​വാ​സി, തോ​ട്ടം തൊ​ഴി​ലാ​ളി, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്ക് ഒ​രു​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള അ​ടി​മാ​ലി ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നി​ൽ ഇ​ക്കു​റി അം​ഗ​ന​മാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. വ​നി​താ സം​വ​ര​ണ ഡി​വി​ഷ​നാ​യ അ​ടി​മാ​ലി ഡി​വി​ഷ​ൻ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ​യും വെ​ള​ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ഒ​ഴി​ച്ചു​ള്ള 37 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ്.
ക​ഴി​ഞ്ഞ​ത​വ​ണ ജ​ന​റ​ൽ ഡി​വി​ഷ​നാ​യി​രു​ന്ന ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ൻ​ഫ​ന്‍റ് തോ​മ​സാ​യി​രു​ന്നു വി​ജ​യി​ച്ച​ത്. ഇ​ടു​ക്കി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​സ​സ് തോ​മ​സി​ന്‍റെ ഭാ​ര്യ സോ​ളി ജീ​സ​സാ​ണ് കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
റീ​നി ബോ​ബ​നാ​ണ് ഇ​ട​തു മു​ന്ന​ണി സ്വ​ത​ന്ത്രയായി രം​ഗ​ത്തു​ള്ള​ത്. ഭ​ർ​ത്താ​വ് ബോ​ബ​ൻ ജോ​ണ്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. മാ​യാ ഗോ​പി ഇ​ല​വു​ങ്ക​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യും രം​ഗ​ത്തു​ണ്ട്.
ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​ഹി​ളാ ഐ​ക്യ​വേ​ദി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.