എ​യ്ഡ്സ് ദി​നാ​ച​ര​ണം
Tuesday, December 1, 2020 9:56 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ എ​യ്ഡ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സൂ​പ്ര​ണ്ട് ഡോ. ​ഉ​മാ​ദേ​വി നി​ർ​വ​ഹി​ച്ചു. തൊ​ടു​പു​ഴ ഗാ​ന്ധി​സ്ക്വ​യ​റി​ൽ എ​യ്ഡ്സ് ബോ​ധ​വ​ത്ക്ക​ര​ണ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​സെ​ൻ​സി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ആ​ർ. അ​നി​ൽ കു​മാ​ർ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ജോ​സ് അ​ഗ​സ്റ്റി​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഷാ​ജി, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ സു​നി​ൽ കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റി​ൽ എ​യ്ഡ്സ് രോ​ഗി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ട​ന്ന ദീ​പം തെ​ളി​ക്ക​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. ​പ്രി​യ നി​ർ​വ​ഹി​ച്ചു.