ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​രി​തച​ട്ട പാ​ല​നം
Tuesday, December 1, 2020 9:56 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്കേ​ണ്ട​വ സം​ബ​ന്ധി​ച്ച് മാ​ർ​ഗ നി​ർ​ദേ​ശ​മാ​യി. പ​ര്യ​ട​ന വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാം. ഫ്ള​ക്സ്, പ്ലാ​സ്റ്റി​ക്, തെ​ർ​മോ​ക്കോ​ൾ തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി തു​ണി, പേ​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്ക​ണം.
ഹാ​ര​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ലു​ള്ള​ത​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. പൂ​ക്ക​ൾ കൊ​ണ്ടു​ള്ള ഹാ​ര​ങ്ങ​ൾ, കോ​ട്ട​ണ്‍ നൂ​ൽ, തോ​ർ​ത്ത് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം. പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യും സ്വീ​ക​ര​ണ​മൊ​രു​ക്കാം. പ്ര​ചാ​ര​ണ വേ​ള​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ പാ​ഴ്സ​ലു​ക​ൾ, ഡി​സ്പോ​സ​ബി​ൾ ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി സ്റ്റീ​ൽ പ്ലേ​റ്റ്, സ്റ്റീ​ൽ, ചി​ല്ല് ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം.​
നോ​ട്ടീ​സു​ക​ളി​ൽ ഹ​രി​ത സ​ന്ദേ​ശ​ങ്ങ​ൾ ചേ​ർ​ക്കാം. ചു​മ​രി​ൽ ഫ്ള​ക്സു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തും ചു​മ​രെ​ഴു​ത്തി​നോ​ടൊ​പ്പം ഫോ​ട്ടോ​ക​ളു​ടെ ഫ്ള​ക്സു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.
ആ​ർ​ച്ചു​ണ്ടാ​ക്കു​ന്പോ​ൾ കോ​ട്ട​ണ്‍ തു​ണി​യി​ലെ​ഴു​തി​യ ബാ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.