വാ​ർ​ധ​ക്യ​ത്തി​ലും റം​ബൂ​ട്ടാ​ന്‍റെ മ​ധു​രം പ​ക​ർ​ന്ന് ജോ​ർ​ജ് കു​രു​വി​ത്ത​ടം
Monday, July 5, 2021 11:26 PM IST
മൂ​വാ​റ്റു​പു​ഴ: വാ​ർ​ധ​ക്യ​ത്തി​ലും റം​ബൂ​ട്ടാ​ൻ കൃ​ഷി ചെ​യ്ത് മ​ധു​രം പ​ക​രു​ക​യാ​ണ് ക​ർ​ഷ​ക​നാ​യ ജോ​ർ​ജ് മാ​നു​വ​ൽ കു​രു​വി​ത്ത​ടം. ഈ​സ്റ്റ് മാ​റാ​ടി​യി​ലെ ത​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട റം​ബൂ​ട്ടാ​ൻ മ​ര​ങ്ങ​ളി​ൽ നി​റ​യെ പ​ഴ​ങ്ങ​ൾ പാ​ക​മാ​യി കി​ട​ക്കു​ന്ന കാ​ഴ്ച മ​ന​സു നി​റ​യ്ക്കു​ന്ന​താ​യി 88കാ​ര​നാ​യ ജോ​ർ​ജ് കു​രു​വി​ത്ത​ടം പ​റ​യു​ന്നു.

പ്ര​ത്യേ​ക പ​രി​ച​ര​ണ​ങ്ങ​ളും വ​ള​പ്ര​യോ​ഗ​വു​മൊ​ന്നു​മി​ല്ലാ​തെ ന​ല്ല രു​ചി​യു​ള്ള റം​ബൂ​ട്ടാ​ൻ പ​ഴ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ജ​ന്മം​കൊ​ണ്ട് വി​ദേ​ശി​യാ​ണെ​ങ്കി​ലൂം റം​ബൂ​ട്ടാ​നി​പ്പോ​ൾ നാ​ട്ടി​ൽ പ്രി​യ​മേ​റെ​യാ​ണ്. റ​ബ​ർ കൃ​ഷി​യി​ലെ പ്ര​തി​സ​ന്ധി​യി​ൽ നി​രാ​ശ​രാ​യ ക​ർ​ഷ​ക​രി​ൽ വ​ലി​യൊ​രു ഭാ​ഗം ഇ​പ്പോ​ൾ റം​ബൂ​ട്ടാ​ൻ കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ ഭാ​ഗ​ത്താ​ണ് ആ​ദ്യം വ്യാ​പ​ക​മാ​യ കൃ​ഷി ആ​രം​ഭി​ച്ച​തെ​ങ്കി​ലും ഇ​പ്പോ​ൾ ക​ല്ലൂ​ർ​ക്കാ​ട്, ആ​യ​വ​ന മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​ച്ചു. റം​ബൂ​ട്ടാ​ൻ വി​ള​ഞ്ഞു കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ കാ​ണാ​നും മ​ര​ങ്ങ​ളി​ൽ നി​ന്നു പ​ഴം നേ​രി​ട്ടു പ​റി​ച്ചു ന​ൽ​കാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി റം​ബൂ​ട്ടാ​ൻ കൃ​ഷി ക​ർ​ഷ​ക​ർ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്.