മ​റ്റൂ​ർ-​ചെ​മ്പി​ച്ചേ​രി റോ​ഡി​ൽ നാ​യ ശ​ല്യം
Tuesday, September 21, 2021 11:42 PM IST
കാ​ല​ടി: മ​റ്റൂ​ർ-​ചെ​മ്പി​ച്ചേ​രി റോ​ഡി​ൽ നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ന്നു. കൂ​ടു​ത​ലാ​യും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വി​ട​ത്തെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.
റോ​ഡി​നി​രു​വ​ശ​ത്തും ഭ​ക്ഷ​ണ-​കോ​ഴി-​അ​റ​വ്ശാ​ല മാ​ലി​ന്യ​ങ്ങ​ൾ ത​ള​ളു​ന്ന​തി​നാ​ൽ ഇ​ത് ക​ഴി​ക്കു​ന്ന​തി​നാ​യി നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. ന​ല്ല വേ​ഗ​ത​യി​ൽ വ​രു​ന്ന ബൈ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള​ള വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ട്ടം ചാ​ടു​ന്ന നാ​യ്ക്ക​ൾ അ​പ​ക​ട ഭീ​ക്ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു

ചേ​രാ​ന​ല്ലൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​എ​സ്‌​സി അ​ഗ്രി​ക​ൾ​ച്ച​ർ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​കാം​ഗം കോ​ല​ഞ്ചേ​രി റോ​സ് മ​രി​യ പോ​ളി​നെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു.
വി​കാ​രി ഫാ. ​പോ​ൾ മ​ന​യ​മ്പി​ള്ളി മൊ​മെ​ന്‍റോ ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മേ​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് മൂ​ല​ൻ, സി.​പി. യോ​ഹ​ന്നാ​ൻ, എം.​ആ​ർ. ഇ​സി​ദോ​ർ, ജെ​യി​ൻ മേ​പ്പി​ള്ളി, കെ.​ഒ. പോ​ള​ച്ച​ൻ, സി.​റ്റി. ക്ലീ​റ്റ​സ്, ജോ​ണി ചി​റ​യ​ത്ത്, റാ​ങ്ക് ജേ​താ​വ് റോ​സ് മ​രി​യ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.