ക​ഞ്ചാ​വു​മാ​യി അ​തി​ഥി​ തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Monday, October 3, 2022 11:46 PM IST
പെ​രു​മ്പാ​വൂ​ർ: ചെ​റു​വേ​ലി​ക്കു​ന്നി​ൽ ക​ഞ്ചാ​വു​മാ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ. 2.170 കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ബാ​പ​ൻ മ​ണ്ഡലാ​ണ് പി​ടി​യി​ലാ​യ​ത്.
എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നാ​ട്ടി​ൽ​നി​ന്നു ട്ര​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് ഇ​വ​ടെ​യെ​ത്തി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​പി. പോ​ൾ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് റ്റി ​കെ, അ​മ​ൽ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.