പ​രി​സ്ഥി​തി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, October 6, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ : സ്നേ​ഹ​ത്ത​ണ​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ‘കു​ഞ്ഞി​ളം കൈ​ക​ൾ കൊ​ണ്ടൊ​രു തൈ ​ന​ടാം എ​ന്‍റെ പ​രി​സ്ഥി​തി​ക്കാ​യ്’ എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
മാ​റാ​ടി മ​ണി​യ​ങ്ക​ല്ല് അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ർ​ജ് ഫ​ല​വൃ​ക്ഷ തൈ​ക​ൾ അ​ങ്ക​ണ​വാ​ടി​ക്കു കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സി.​സി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​വാ​ർ​ഡ് ജേ​താ​വ് സ​മീ​ർ സി​ദ്ദീ​ഖി, ഹ​ന്ന റോ​ക്ക്സ് മാ​നേ​ജ​ർ ഹ​രീ​ഷ് ജി. ​നാ​യ​രും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.
മാ​റാ​ടി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ​സ്റ്റ് മാ​റാ​ടി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ര​തീ​ഷ് വി​ജ​യ​ൻ, സി​നോ​യി മാ​റാ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.