സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് വെ​ള്ളിത്തി​ള​ക്ക​ത്തി​ൽ മാ​ള​വി​ക
Monday, December 5, 2022 12:30 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി മാ​ള​വി​ക ശ്രീ​രാ​ജ്. ക​രാ​ട്ടെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ന​ഗ​ന്പ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് 2022ൽ (​കാ​റ്റ​ഗ​റി 25-30 കെ​ജി) 10 വ​യ​സു​കാ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മാ​ള​വി​ക​യു​ടെ വെ​ള്ളി നേ​ട്ടം.
എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ബി. ശ്രീ​രാ​ജി​ന്‍റെ​യും അ​നു ശ്രീ​രാ​ജി​ന്‍റെ​യും മ​ക​ളാ​യ മാ​ള​വി​ക ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​രാ​ട്ടെ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി തൃ​ക്ക​ള​ത്തൂ​ർ ബ്രാ​ഞ്ചി​ലെ ഹി​ന്ദ് ഷി​ട്ടോ റ​യു ക​രാ​ട്ടെ സ്റ്റൈ​ലി​ൽ സെ​ൽ​സെ​യ് വ​ന്ദ​ന പ്ര​ബീ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക​രാ​ട്ടെ പ​രി​ശീ​ല​നം.
നാ​ല് വ​യ​സ് മു​ത​ൽ ക​രാ​ട്ടെ പ​ഠി​ക്കു​ന്ന മാ​ള​വി​ക നി​ല​വി​ൽ ക​രാ​ട്ട​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റാ​ണ്. പി​താ​വ് ശ്രീ​രാ​ജും ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.