മൂ​വാ​റ്റു​പു​ഴ​യ്ക്ക് ആ​ധു​നി​ക ശൈ​ലി​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ
Saturday, December 10, 2022 12:30 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ ആ​ധു​നി​ക നി​ർ​മാ​ണ ശൈ​ലി​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​രു​ന്നു. മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളാ​ണ് ന​ഗ​ര​ത്തി​ലു​ള്ള​തെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​തോ​ടെ വി​രാ​മ​മാ​വു​ക​യാ​ണ്. യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​ഫ് കെ​യ​ർ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നി​യാ​ണ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ സേ​ഫ് കെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ​മ​ർ അ​ലി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ്പ​ര്യ​മാ​ണ് ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സു​ഖ​ക​ര​മാ​യ ഇ​രി​പ്പി​ട​ത്തോ​ടു​കൂ​ടി വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വ​ണ്‍​വേ ജം​ഗ്ഷ​ൻ, ബി​ഒ​സി എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളൂ​ർ​കു​ന്ന​ത്തു​മാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ ക​ന്പ​നി ഒ​രു​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സോ​ഫ്റ്റ​വെ​യ​റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ക​ന്പ​നി​യാ​ണ് സേ​ഫ് കെ​യ​ർ ടെ​ക്നോ​ള​ജീ​സ്.