തിരുനാളുകൾ
Saturday, January 28, 2023 12:13 AM IST
ക​ണ്ട​നാ​ട് ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ
തൃ​പ്പൂ​ണി​ത്തു​റ: ക​ണ്ട​നാ​ട് ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ ദി​വ്യ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ തി​രു​നാ​ളും പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും തു​ട​ങ്ങി. മോ​ൺ. വ​ർ​ഗീ​സ് ഞാ​ളി​യ​ത്ത് കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വീ​ടു​ക​ളി​ലേ​യ്ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കി​ട്ട് അ​ഞ്ചി​ന് തി​രി​വെ​ഞ്ച​രി​പ്പ്, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്. നാ​ളെ (29-1) രാ​വി​ലെ 6.30ന് ​വി.​കു​ർ​ബാ​ന, 9.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച.


എ​ട​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

കാ​ല​ടി: എ​ട​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി​യും വി​ജ്ഞാ​ന​പീ​ഠം സ്കൂൾ മാ​നേ​ജ​റു​മാ​യ റ​വ.​ ഡോ. ബി​ന്‍റോ കി​ലു​ക്ക​ൻ കൊ​ടി​യേ​റ്റി.
ഇ​ട​വ​ക​യി​ലെ പ്ര​വാ​സി​ക​ളാ​ണ് കൊ​ടി​യേ​റ്റ ദി​ന​ത്തി​ലെ പ്ര​സു​ദേ​ന്തി​മാ​ർ. ​ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​. തു​ട​ർ​ന്ന് ഇ​ട​വ​കാ​തി​ർ​ത്തി​യി​ലൂ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം,ക​രി​മ​രു​ന്ന് പ്ര​യോ​ഗം.
ഞായറാഴ്ച രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​, തിരുനാൾ സന്ദേശം. തു​ട​ർ​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം, വൈ​കി​ട്ട് ക​ല്ല​യം ക​പ്പേ​ള​യി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് അ​മ്പു പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച്ച വൈ​കി​ട്ട് ആറിന് ഇ​ട​വ​ക​യി​ൽ നി​ന്ന് മ​രി​ച്ച് പോ​യ​വ​രെ അ​നു​സ്മ​രി​ച്ച് പാ​ട്ടു​കു​ർ​ബാ​ന​യും ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് 7.30 ന് ​കൊ​ച്ചി​ൻ വി​ന്നേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ഹി​റ്റ് മ്യൂ​സി​ക്ക​ൽ കോ​മ​ഡി മെ​ഗാ ഷോ ​ഉ​ണ്ടാ​യി​രി​ക്കും.