ചേ​രാ​ന​ല്ലൂ​ർ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ പുതിയ അ​ക്കാ​ദ​മി​ക് മ​ന്ദി​രം തുറന്നു
Monday, January 30, 2023 12:29 AM IST
പെ​രു​മ്പാ​വൂ​ർ: ചേ​രാ​ന​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ക്കാ​ദ​മി​ക് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നംമ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി നി​ർ​വ​ഹി​ച്ചു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് മൂ​ത്തേ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഷ​ർ​മ്മി​ള റി​പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.
34 വ​ർ​ഷ​ത്തെ സർവീസനു ശേഷം വി​ര​മി​ക്കു​ന്ന കെ.ആ​ർ. തു​ള​സി ടീ​ച്ച​റി​നു​ൾ​പെ​ടെ മു​ൻ എം​എ​ൽ​എ സാ​ജു പോ​ൾ അ​വാ​ർ​ഡ് ന​ൽ​കി.
ട്രാ​വ​ൻകൂ​ർ സി​മ​ന്‍റ്സ് ചെ​യ​ർ​മാ​ൻ ബാ​ബു ജോ​സ​ഫ് , ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശാ​ര​ദ മോ​ഹ​ൻ, കൂ​വ​പ്പ​ടിപ​ഞ്ചാ​യ​ത്ത് വൈസ് പ്ര​സി​ഡന്‍റ് ബേ​ബി തോ​പ്പി​ലാ​ൻ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹ​ണി ജി. ​അ​ല​ക്സ്, വാ​ർ​ഡ് മെ​മ്പ​ർ എം.ഒ. ജോ​സ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​പി. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ. ഫ്രാ​ൻ​സി​സ് , വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് മ​ല്ല​ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.