ജോ​സ് വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Wednesday, February 1, 2023 12:10 AM IST
പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ജോ​സ് വ​ർ​ഗീ​സ് മേ​ലേ​ത്തും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫി​ജി​ന അ​ലി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​രു​വ​രും കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ പ്ര​കാ​രം എ​ൻ.​എം. ജോ​സ​ഫ്, ഡോ​ളി സ​ജി എ​ന്നി​വ​ർ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യാ​ണി​വി​ടെ. 11-ാം വാ​ർ​ഡം​ഗം എ​ൽ​ഡി​എ​ഫി​ലെ വി.​കെ. രാ​ജ​ൻ അ​ന്ത​രി​ച്ച​തു​മൂ​ലം ഇ​പ്പോ​ൾ ആ​കെ 12 പേ​രാ​ണ് ഭ​ര​ണ​സ​മി​തി​യി​ലു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജോ​സ് മേ​ലേ​ത്ത്, ഫി​ജി​ന അ​ലി എ​ന്നി​വ​ർ ഏ​ഴ് വോ​ട്ടു​ക​ളും ഇ​ട​തു മു​ന്ന​ണി​യി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ബി​സ്നി ജി​ജോ എ​ന്നി​വ​ർ​ക്ക് നാ​ല് വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. എ​ട്ടാം വാ​ർ​ഡി​ൽ​നി​ന്നു സ്വ​ത​ന്ത്ര അം​ഗ​മാ​യി വി​ജ​യ​യി​ച്ച ടോ​മി ഏ​ലി​യാ​സ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.