ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
Sunday, March 19, 2023 12:52 AM IST
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളിപുതുനഗരം ശ്രീ വിഷ്ണുമാരിയമ്മ ൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് നേർച്ച പണം കവർന്നു. റോഡിനു സമീപം വെച്ചിരുന്ന ഭണ്ഡാരത്തിന്‍റെ താഴ് തകർത്ത് പണം മോഷ്ടിക്കുകയായിരുന്നു. രാവിലെ ഭണ്ഡാരത്തിൽ നേർച്ചയിടാൻ എത്തിയവരാണ് ഭണ്ഡാരം കുത്തിതുറന്നതായി കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോർട്ടുകൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു.