എം​ഡി​എം​എ​യു​മാ​യി യു​വ​തി പി​ടി​യി​ല്‍
Tuesday, March 21, 2023 12:09 AM IST
കൊ​ച്ചി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വ​തി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം പ​റ​ക്കാ​ട്ടു വീ​ട്ടി​ല്‍ അ​ഞ്ജു​വി​നെ (29) ആ​ണ് യോ​ദ്ധാ​വ് സ്‌​ക്വാ​ഡും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.
ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 52 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന യു​വ​തി ക​ഴി​ഞ്ഞ മൂ​ന്നു​ വ​ര്‍​ഷ​മാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സ​മീ​ര്‍ എ​ന്ന​യാ​ള്‍​ക്കൊ​പ്പം എ​റ​ണാ​കു​ള​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
തൃ​ക്കാ​ക്ക​ര തോ​പ്പി​ല്‍ ജം​ഗ്ഷ​നി​ല്‍ പോ​ണോ​ത്ത് റോ​ഡി​ല്‍ മു​ണ്ട​പ്പി​ള്ളി ലൈ​നി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി ബംഗളൂരുവിൽനി​ന്നും വ​ലി​യ അ​ള​വി​ല്‍ എം​ഡി​എം​എ വാ​ങ്ങി എ​റ​ണാ​കു​ള​ത്ത് വി​ല്പ​ന ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.​
കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍​ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.