എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം
Tuesday, May 30, 2023 1:03 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കോ​വി​ലി​ലെ അ​യ്യ​പ്പ​സ്വാ​മി​യു​ടെ​യും ഗ​ണ​പ​തി​യു​ടെ​യും പ്ര​തി​ഷ്ഠാ​ദി​ന​വും ധ്വ​ജ​പ്ര​തി​ഷ്ടാ​ദി​ന​വും മേ​ൽ​ശാ​ന്തി പി.​എ. സു​ധി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മെ നീ​രാ​ഞ്ജ​ന പ്ര​ദ​ക്ഷി​ണ​വും ശ​നി​ദോ​ഷ നി​വാ​ര​ണ​ഹ​വ​ന​വും ക​ല​ശാ​ഭി​ഷേ​ക​വും ന​ട​ന്നു. അ​യ്യ​പ്പ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ശ​നി​ദോ​ഷ നി​വാ​ര​ണ​ഹ​വ​നം, നീ​രാ​ഞ്ജ​ന പ്ര​ദ​ക്ഷി​ണം, ക​ല​ശാ​ഭി​ഷേ​കം, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി ദീ​പാ​രാ​ധ​ന​യും തു​ർ​ന്ന് അ​ത്താ​ഴ​പൂ​ജ​യും എ​ഴു​ന്ന​ള്ളി​പ്പും ന​ട​ന്നു.
ശ്രീ​നാ​രാ​യ​ണ ധ​ർ​മസ​മാ​ജം പ്ര​സി​ഡന്‍റ് സി.​എ​ൻ. ​ശോ​ഭ​ന​ൻ, സെ​ക്ര​ട്ട​റി പി.​ഐ. രാ​ജീ​വ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ദൃ​ശ്യ​ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്കം

കൊ​ച്ചി: കൊ​ച്ചി​യി​ലും മ​റ്റ് മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​യി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ദൃ​ശ്യ​ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 271 ക​ലാ​കാ​ര​രു​ടെ 374 ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്.
എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ക​ലാ​കേ​ന്ദ്രം, ഫോ​ര്‍​ട്ടു​കൊ​ച്ചി പെ​പ്പ​ര്‍ ഹൗ​സ്, കോ​ഴി​ക്കോ​ട് അ​ക്കാ​ഡ​മി ആ​ര്‍​ട്ട്ഗാ​ല​റി, കാ​യം​കു​ളം ശ​ങ്ക​ര്‍ സ്മാ​ര​ക ദേ​ശീ​യ കാ​ര്‍​ട്ടൂ​ണ്‍ മ്യൂ​സി​യം ആ​ന്‍​ഡ് ആ​ര്‍​ട്ട് ഗാ​ല​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്. ജൂ​ണ്‍ 28 വ​രെ പ്ര​ദ​ര്‍​ശ​നം തു​ട​രും.