10 കോടിയുടെ ഹെറോയിൻ പിടികൂടി
Tuesday, May 30, 2023 1:07 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ന​ട​ത്തി. 1.5 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​യി കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ ബ്രൂ​ണ്ടി എ​ന്ന രാ​ജ്യ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യേ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ഏ​ക​ദേ​ശം പ​ത്തു കോ​ടി വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ബാ​ഗി​ൽ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി​യാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ആ​ർ​ക്കും ഇ​ത് ക​ണ്ടെ​ത്താ​നാ​കി​ല്ല. സ​മീ​പ​കാ​ല​യ​ള​വി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.
കെ​നി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ നെ​യ്റോ​ബി​യി​ൽ നി​ന്നും ഷാ​ർ​ജ വ​ഴി എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ വ​ന്ന യു​വ​തി​യു​ടെ പേ​ര് യ​വേ​റ്റെ ന​ഹി​മ​ന എ​ന്നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. കൊ​ച്ചി​യി​ലെ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യ്ക്ക് 3.10 നാ​ണ് വി​മാ​നം കൊ​ച്ചി​യി​ൽ ഇ​റ​ങ്ങി​യ​ത്.
ഡി​ആ​ർ​ഐ സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം ഏ​രി​യ​യി​ൽ കാ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​ച്ച​ത്. ഈ ​യു​വ​തി​ക്ക് പി​ന്നി​ൽ വ​ൻ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​ക്ക​ട​ത്ത് സം​ഘം ഉ​ണ്ടെ​ന്നാ​ണ് ഡി​ആ​ർ​ഐ​യു​ടെ നി​ഗ​മ​നം. മു​ൻ​കാ​ല​ങ്ങ​ളി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ച്ചി​ട്ടു​ള്ള മ​യ​ക്കു​മ​രു​ന്നി​ൽ 90ശ​ത​മാ​ന​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്.
ആ​ഫ്രി​ക്ക​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രാ​ണ് പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​രെ​ല്ലാം ക​രി​യ​ർ​മാ​ർ ആ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നി​ലു​ള്ള സം​ഘ​ത്തെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡി​ആ​ർ​ഐ. പി​ടി​യി​ലാ​യ യു​വ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു.