കോ​ത​മം​ഗ​ല​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു
Sunday, June 4, 2023 7:17 AM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തും ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഇ​തു​വ​രെ മൂ​ന്ന് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ന്പ​തോ​ളം പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലും നെ​ല്ലി​ക്കു​ഴി, പി​ണ്ടി​മ​ന, കീ​രം​പാ​റ, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ഡെ​ങ്കി​പ്പി​നി സം​ശ​യി​ക്കു​ന്ന​വ​ർ കൂ​ടു​ത​ലും. ന​ഗ​ര​സ​ഭ​യി​ലും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​വ​ർ കൂ​ടു​ത​ലും. ന​ഗ​ര​സ​ഭ​യി​ൽ 14 പേ​ർ​ക്കും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ആ​റ് പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ നെ​ല്ലി​ക്കു​ഴി​യി​ൽ 11 പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്.

പി​ണ്ടി​മ​ന​യി​ൽ ര​ണ്ട് പേ​ർ​ക്ക് സ്ഥി​രീ​ക​രി​ക്കു​ക​യും ആ​റ് പേ​ർ​ക്ക് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യി​ക്കു​ന്നു​മു​ണ്ട്. കീ​രം​പാ​റ​യി​ൽ നാ​ല് പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ 25-ാം വാ​ർ​ഡ് വെ​ണ്ടു​വ​ഴി മേ​ഖ​ല​യി​ലും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ തൃ​ക്കാ​രി​യൂ​ർ മേ​ഖ​ല​യി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലു​ള്ള​താ​യി ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​ത്.