ഫോ​ര്‍​ട്ടു​കൊ​ച്ചി ബീ​ച്ച് ശു​ചീ​ക​ര​ണം നാളെ
Sunday, June 4, 2023 7:17 AM IST
കൊ​ച്ചി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാവ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍, സേ​വ എ​ന്നി​വ സം​യു​ക്ത​മാ​യി നാളെ ഫോ​ര്‍​ട്ടു​കൊ​ച്ചി ബീ​ച്ച് ശു​ചീ​ക​ര​ണ​വും പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഏ​ഴി​ന് ഫോ​ര്‍​ട്ടുകൊ​ച്ചി ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം കെ.​ജെ.​ മാ​ക്‌​സി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫോ​ര്‍​ട്ടുകൊ​ച്ചി ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ അ​ഡ്വ.​ ആ​ന്‍റ​ണി കു​രീ​ത്ത​റ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. പ്ലാ​സ്റ്റി​ക് വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ പ്ര​മേ​യം. ഈ ​പ്ര​മേ​യം ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട്, ജീ​വി​ക്കാം ന​മു​ക്ക് പ്ര​കൃ​തി​യെ വേ​ദ​നി​പ്പി​ക്കാ​തെ, എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ അ​നി​ല്‍ ഫി​ലി​പ് അ​റി​യി​ച്ചു.

ചാ​വ​റ ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജു വ​ട​ക്കേ​ല്‍, സി​റി​യ​ക് ഏ​ലി​യാ​സ് വോ​ള​ന്‍റ​റി അ​സോ​സി​യേ​ഷ​ന്‍ (സേ​വ) സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു കി​രി​യാ​ന്ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ചാ​വ​റ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും.