വ​ള​ർ​ത്തു മ​ക​ൻ റി​മാ​ന്‍​ഡി​ൽ
Wednesday, June 7, 2023 1:12 AM IST
മൂ​വാ​റ്റു​പു​ഴ: മ​ർ​ദ​ന​മേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ച കേ​സി​ൽ വ​ള​ർ​ത്തു മ​ക​ൻ റി​മാ​ന്‍​ഡി​ൽ. മൂ​വാ​റ്റു​പു​ഴ മു​ട​വൂ​ർ തു​രി​ശ് കോ​ള​നി​ക്ക് സ​മീ​പം ആ​ന​കു​ത്തി​യി​ൽ ഭാ​സ്ക​ര​ൻ (80) ആ​ണ് വ​ള​ർ​ത്ത് മ​ക​ന്‍റെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.
കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ട​നെ ഭാ​സ്ക​ര​ന്‍റെ വ​ള​ർ​ത്തു​മ​ക​നാ​യ ബി​നോ​യി​യെ (35) മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട്ടി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ബി​നോ​യി ഭാ​സ്ക​ര​നെ മ​ർ​ദി​ച്ചി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഭാ​സ്ക​ര​ന്‍റെ വാ​രി​യെ​ല്ലു​ക​ൾ ത​ക​ർ​ന്ന​താ​യും ത​ല​യ്‌​ക്ക് ക്ഷ​തം സം​ഭ​വി​ച്ച​താ​യും ക​ണ്ടെ​ത്തി. മ​ര​ണ​പ്പെ​ട്ട ഭാ​സ്ക​ര​ന്‍റെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​നാ​ണ് ബി​നോ​യി. സം​ഭ​വ​സ​മ​യ​ത്ത് ഭാ​സ്ക​ര​നും ഭാ​ര്യ​യും ബി​നോ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഭാ​സ്ക​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ്ര​തി​യാ​യ ബി​നോ​യി​ക്കെ​തി​രെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ്, ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. അ​ടു​ത്തി​ടെ ഗ​ർ​ഭി​ണി​യെ വാ​ഹ​നം ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യ കേ​സി​ലും ബി​നോ​യി പ്ര​തി​യാ​യി​രു​ന്നു.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ മാ​ഹി​ൻ സ​ലിം, കെ.​കെ. രാ​ജേ​ഷ്, ദി​ലീ​പ്കു​മാ​ർ, എ​എ​സ്ഐ പി.​സി. ജ​യ​കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷി​ഹാ​ബ്, ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.