മ​ഞ്ഞു​മ്മ​ല്‍ സു​വി​ശേ​ഷ മ​ഹോ​ത്സ​വം 19 മു​ത​ല്‍
Wednesday, April 17, 2024 4:29 AM IST
കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ സി​ആ​ര്‍​സി​യു​ടെ (കാ​ര്‍​മ​ല്‍ റി​ട്രീ​റ്റ് സെ​ന്‍റ​ര്‍ ) നേ​തൃ​ത്വ​ത്തി​ല്‍ 55-ാമ​ത് മ​ഞ്ഞു​മ്മ​ല്‍ സു​വി​ശേ​ഷ മ​ഹോ​ത്സ​വം 19 മു​ത​ല്‍ 23 വ​രെ ന​ട​ക്കു​മെ​ന്ന് മ​ഞ്ഞു​മ്മ​ല്‍ സി​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ ഫാ.​അ​ഗ​സ്റ്റി​ന്‍ പു​തി​യ​കു​ള​ങ്ങ​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍.

വ​രാ​പ്പു​ഴ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍, കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര, ഫാ. ​നെ​ല്‍​സ​ണ്‍ ജോ​ബ്, ഫാ. ​ആ​ന്‍​ഡ്രൂ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ മു​ള്ളൂ​ര്‍, ഫാ. ​റാ​ഫ്‌​സ​ണ്‍ പീ​റ്റ​ര്‍, ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ട്, ഫാ. ​ബി​ജി​ല്‍ ച​ക്യാ​ത്ത്, ഫാ. ​ജീ​ന്‍​സ് ചീ​ല്ലേ​ല്‍, സി​സ്റ്റ​ര്‍ ലി​സ്യു മ​രി​യ എ​ന്നി​വ​ര്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. ധ്യാ​ന​ത്തി​ല്‍ 5000 ല്‍ ​പ​രം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കും. രാ​ത്രി സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.

ധ്യാ​ന സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്ന​തി​ന് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദൂ​രെ​ നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് നേ​ര​ത്തെ ബു​ക്ക് ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ താ​മ​സ സൗ​ക​ര്യ​വം ന​ല്‍​കും. കേ​ര​ള​വാ​ണി യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ധ്യാ​ന​ത്തി​ന്‍റെ ത​ല്‍​സ​മ​യ സം​പ്രേ​ഷ​ണ​വു​മു​ണ്ട്.

ധ്യാ​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഫാ. ​ആ​ന്‍റ​ണി ക​വു​ങ്ങു​വ​ള​പ്പി​ല്‍ (ക​ണ്‍​വീ​ന​ര്‍), വി​കാ​രി ഫാ. ​സ്റ്റീ​ജ​ന്‍ ക​ണ​ക്ക​ശേ​രി , ഫാ. ​അ​ഗ​സ്റ്റി​ന്‍ പു​തി​യ​കു​ള​ങ്ങ​ര (സി​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 300 ഓ​ളം പേ​ര​ട​ങ്ങി​യ ജ​ന​കീ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​ആ​ന്‍റ​ണി ക​വു​ങ്ങു​വ​ള​പ്പി​ല്‍, ബി​നു ജോ​സ​ഫ്, വി​ക്ട​ര്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.