കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു
Friday, April 19, 2024 4:25 AM IST
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത​യി​ല്‍ ക​ടാ​തി പ​ള്ളി​ത്താ​ഴ​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ പെ​ട്രോ​ള്‍ ഇ​റ​ക്കി കോ​ല​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍​ലോ​റി​യും കോ​ല​ഞ്ചേ​രി​യി​ല്‍ നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഓ​ടി​ക്കൂ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ക്കേ​റ്റ​വ​രെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

മൂ​വാ​റ്റു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് റോ​ഡി​ലെ ഓ​യി​ലും അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന കാ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും റോ​ഡി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.