പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ന് തീ​യി​ട്ട ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Friday, April 19, 2024 4:25 AM IST
പെ​രു​മ്പാ​വൂ​ർ: ചേ​ലാ​മ​റ്റ​ത്ത് പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ന് തീ​യി​ട്ട ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ബീ​ഹാ​ർ ച​മ്പാ​ര​ൻ സ്വ​ദേ​ശി വി​ശാ​ൽ​കു​മാ​റി​നെ(22) യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ൻ​പ​തി​ന് ചേ​ലാ​മ​റ്റം അ​മ്പ​ലം റോ​ഡി​ലു​ള്ള ഫ്ര​ണ്ട്സ് പോ​ളി പ്ലാ​സ്റ്റ് എ​ന്ന ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​നാ​ണ് പ്ര​തി തീ​വ​ച്ച​ത്.

ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ൾ. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ. തീ​വ​ച്ച ശേ​ഷം നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സ് ഇ​യാ​ൾ അ​ട​ക്ക​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും വി​ട്ട​യ​ച്ചു.

തു​ട​ർ​ന്ന് ഉ​ട​മ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​നാ​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.