സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ചെ​ല​വ് പ​രി​ശോ​ധി​ച്ചു
Friday, April 19, 2024 4:37 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ചെ​ല​വ് പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സ് മീ​റ്റിം​ഗ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ചെ​ല​വ് നി​രീ​ക്ഷ​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​ക്ഷി​ക്കു​ന്ന ഷാ​ഡോ ര​ജി​സ്റ്റ​റു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ ചെ​ല​വ് ര​ജി​സ്റ്റ​ര്‍ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് പ​രി​ശോ​ധ​ന. അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന 23ന് ​ന​ട​ക്കും.

ചെ​ല​വ് നി​രീ​ക്ഷ​ക വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എ​ന്‍. ഗാ​യ​ത്രി, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മു​ഖ്യ നി​രീ​ക്ഷ​ക​നൊ​പ്പം പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.