തീ​ര​ദേ​ശ​ത്തി​ന്‍റെ സ്നേ​ഹ​മ​റി​ഞ്ഞ് ഹൈ​ബി
Friday, April 19, 2024 4:37 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍ പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. പ​ള്ളി​പ്പു​റം ക​ട​പ്പു​റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ക​പ്പേ​ള​യ്ക്ക് സ​മീ​പ​ത്തു നി​ന്നാ​ണ് ഹൈ​ബി​യു​ടെ വാ​ഹ​ന പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. മു​ന​മ്പം പു​ലി​മു​ട്ട്, ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രാ​ണ് ഹൈ​ബി​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.

പ​ള്ളി​പ്പു​റം സൗ​ത്ത്, നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​പ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ​ഹൈ​ബി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. മ​ന​പ്പി​ള്ളി പു​തു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് കു​ഴു​പ്പി​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. കു​ഴു​പ്പി​ള്ളി ബീ​ച്ചി​ല്‍ സ​മാ​പി​ച്ചു.

മാ​യാ​ബ​സാ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​ണ് എ​ട​വ​ന​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. അ​ണി​യ​ല്‍ ബ​സാ​റി​ല്‍ സ​മാ​പി​ച്ചു. വൈ​കി​ട്ട് നാ​യ​ര​മ്പ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ വി​ശ്വ​ഭാ​ര​തി അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച് അ​മ്പ​ല ജം​ഗ്ഷ​ന്‍ ക​ട​പ്പു​റ​ത്ത് സ​മാ​പി​ച്ചു.