കൊച്ചി: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ, പ്രചാരണം ശക്തമാക്കി ചാലക്കുടി ലോക്സഭാ മണ്ഡലം ട്വന്റി 20 സ്ഥാനാര്‍ഥി അഡ്വ. ചാര്‍ളി പോള്‍.
മൂന്നാം ഘട്ടപ്രചാരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരായിരുന്നു ഇന്നലത്തെ പര്യടനം. കൊടുങ്ങല്ലൂരിന്റെ ഗ്രാമാന്തരീക്ഷങ്ങളില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുളള പ്രചാരണമാണ് നടത്തിയത്. രാവിലെ 9.30 ന് അന്നമനട ബസ് സ്റ്റാൻഡില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്ത യാത്ര വെളളാങ്ങല്ലൂരിലാണ് സമാപിച്ചത്.
തുടര്‍ന്ന് മേലഡൂര്, വലിയ പറമ്പ് സ്നേഹഗിരി ഹോളി ചൈല്‍ഡ് സ്കൂള്‍, വലിയപറമ്പ്, പാറപ്പുറം എന്നിവിടങ്ങളിലെ വോട്ടര്‍മാരെ സന്ദര്‍ശിച്ചു. സ്നേഹഗിരി ഹോളി ചൈല്‍ഡ് സ്കൂള്‍, വലിയപറമ്പ്, പാറപ്പുറം, കുഴൂര്‍, മടത്തുംപടി, പൂപാത്തി, തിരുമുക്കുളം ചര്‍ച്ച്, ചക്കിട്ടക്കുന്ന്, പൂപ്പത്തി ജംഗ്ഷന്, മാലിയപ്പുറം ചര്‍ച്ച്,
പൊയ്യ ടൗണ്‍, കൃഷ്ണന് കോട്ട, ആനപ്പുഴ ജംഗ്ഷന്, കോട്ടപ്പുറം മാര്‍ക്കറ്റ്, കീത്തോളി, ശൃംഗപുരം, കൊടുങ്ങല്ലൂര്‍ അമ്പലനട, പുല്ലൂറ്റ് ജംഗ്ഷന്, കോണത്തുകുന്ന് എന്നിവിടങ്ങളിലും ഇന്നലെ സന്ദര്‍ശനം നടത്തി.