ജോ​യ്സി​ന്‍റെ കോ​ത​മം​ഗ​ലം പ​ര്യ​ട​നം തു​ട​ങ്ങി
Saturday, April 20, 2024 4:35 AM IST
കോ​ത​മം​ഗ​ലം : ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ കോ​ത​മം​ഗ​ലം മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ന് ആ​വോ​ലി​ച്ചാ​ലി​ൽ തു​ട​ക്കം. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വ് അം​ഗം ഇ.​കെ. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. അ​നി​ൽ​കു​മാ​ർ, പി.​ടി. ബെ​ന്നി, കെ.​എ. ജോ​യി, പോ​ൾ മു​ണ്ട​ക്ക​ൽ, മ​നോ​ജ് ഗോ​പി, ഷാ​ജി പീ​ച്ചി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ള​രി​യും കു​ന്പ​ള​വും ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ​ര്യ​ട​ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. നേ​ര്യ​മം​ഗ​ലം, കോ​ള​നി, ചെ​ന്പ​ൻ​കു​ഴി, ചെ​ന്പ​ൻ​കു​ഴി, നീ​ണ്ട​പ്പാ​റ, ത​ല​ക്കോ​ട് ക​വ​ല, പു​ത്ത​ൻ കു​രി​ശ്, ഊ​ന്നു​ക​ൽ, ക​വ​ള​ങ്ങാ​ട്, നെ​ല്ലി​മ​റ്റം, വാ​ളാ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

ജോ​യ്സിന്‍റെ ഇന്നത്തെ പ​ര്യ​ട​നം

മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കിയിലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാം ഘ​ട്ട പ​ര്യ​ട​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 7.30 ന് ​പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഞാ​റ​ക്കാ​ട് നി​ന്ന് തു​ട​ങ്ങു​ം. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നശേഷം ഒ​ന്പ​തി​ന് കു​ള​പ്പു​റ​ത്ത് സ​മാ​പി​യ്ക്കും. 9.15 ന് ​ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ലെ സി​ദ്ധ​ൻ​പ​ടി​യി​ൽ നി​ന്ന് പ​ര്യ​ട​നം തു​ട​ങ്ങി 12 ന് ​കാ​വ​ക്കാ​ട് സ​മാ​പി​ക്കും.

മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങ​ഴ ക​വ​ല​യി​ൽ നി​ന്ന് 2.30 ന് ​തു​ട​ങ്ങു​ന്ന പ​ര്യ​ട​നം 3.55ന് ​കാ​യ​നാ​ട് റേ​ഷ​ൻ​ക​ട​പ്പ​ടി​യി​ൽ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 4.15 ന് ​വാ​ള​കം പ​ഞ്ചാ​യ​ത്തി​ലെ നാ​ന്തോ​ട് ക​വ​ല​യി​ൽ നി​ന്ന് പ​ര്യ​ട​നം തു​ട​ങ്ങി 5.30 ന് ​ക​ടാ​തി പ​ള്ളി​ത്താ​ഴ​ത്ത് സ​മാ​പി​ക്കും.

വൈ​കു​ന്നേ​രം 6.30 ന് ​പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ട​വൂ​ർ ജ​യ്ഹി​ന്ദ് ക​വ​ല​യി​ൽ നി​ന്ന് തു​ട​ങ്ങി 8.40 ന് ​പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 22 ന് ​മൂ​ന്നാം​ഘ​ട്ട പൊ​തു​പ​ര്യ​ട​നം ന​ട​ക്കും.