കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവിന്‍റെ ദേഹത്ത് മോട്ടോർ വീണ് പരിക്ക്
Saturday, April 20, 2024 4:51 AM IST
കോ​ത​മം​ഗ​ലം: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് മോ​ട്ടോ​ർ വീ​ണ് കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വാ​ര​പ്പെ​ട്ടി ഇ​ന്ദി​രാ ന​ഗ​റി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ ഗി​രീ​ഷി​ന്‍റെ (46) ദേ​ഹ​ത്തേ​യ്ക്കാ​ണ് വെ​ള്ളം വ​റ്റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ മു​ക​ളി​ൽ നി​ന്നും വീ​ണ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​നാം​ഗം സി​ദ്ദീ​ഖ് ഇ​സ്മാ​യി​ൽ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ൽ ഇ​റ​ങ്ങി റെ​സ്ക്യൂ നെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗി​രീ​ഷി​നെ ക​ര​യ്ക്കു ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സി​ദ്ദീ​ഖ് ഇ​സ്മാ​യി​ൽ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. രാ​ജു, ജി.​എ​സ്. ര​ഞ്ജി​ത്, വി​ഷ്ണു എ​ന്നി​വ​രാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.