യാ​ത്ര മു​ട​ങ്ങി, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ​ളം വ​ച്ച് യാ​ത്രി​ക​ർ
Saturday, April 20, 2024 4:51 AM IST
നെ​ടു​മ്പാ​ശേ​രി: യാ​ത്ര മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ബ​ഹ​ളം. വെ​ള്ളി​യാ​ഴ്ച എ​മി​റേ​റ്റ്‌​സ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.

ദു​ബാ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​യെ​ങ്കി​ലും അ​വി​ടെ നി​ന്നു മ​റ്റി​ട​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​ന് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന​വ​രെ കൊ​ണ്ടു​പോ​കാ​ൻ വി​മാ​ന ക​മ്പ​നി ത​യാ​റാ​യി​ല്ല. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

ദു​ബാ​യി​ൽ ക​ന​ത്ത​മ​ഴ പെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി താ​റു​മാ​റാ​യ വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി വ​രു​ന്ന​തേ​യു​ള്ളൂ. അ​തി​നാ​ലാ​ണ് ദു​ബാ​യി​ൽ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​ന് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ൻ വി​മാ​ന​ക​മ്പ​നി വി​സ​മ്മ​തി​ച്ച​ത്.

യു​കെ, കാ​ന​ഡ, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​ന് എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന അ​മ്പ​തോ​ളം പേ​ർ​ക്കാ​ണ് യാ​ത്ര നി​ഷേ​ധി​ച്ച​ത്. ബ​ഹ​ളം വ​ച്ച യാ​ത്ര​ക്കാ​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സും സി​ഐ​എ​സ്എ​ഫും ചേ​ർ​ന്നാ​ണ് ശാ​ന്ത​രാ​ക്കി​യ​ത്.

യാ​ത്ര മു​ട​ങ്ങി​യ​വ​ർ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ന്ന് വി​മാ​ന ക​മ്പ​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​പോ​കേ​ണ്ട വി​മാ​നം 12നാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​യ്ക്ക് പ​റ​ന്ന​ത്.