തൃ​ശൂ​ര്‍ പൂ​രം: ലൈ​സ​ന്‍​സ് ഫീ ​ ഇ​ള​വി​നാ​യി മ​ദ്യ വ്യ​വ​സാ​യി​ക​ള്‍​ക്ക് സ​ര്‍​ക്കാരി​നെ സ​മീ​പി​ക്കാം
Saturday, April 20, 2024 4:55 AM IST
കൊ​ച്ചി: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ചി​ട്ട ദി​വ​സ​ത്തെ ലൈ​സ​ന്‍​സ് ഫീ ​ഇ​ള​വി​നാ​യി മ​ദ്യ വ്യ​വ​സാ​യി​ക​ള്‍​ക്ക് സ​ര്‍​ക്കാരി​നെ സ​മീ​പി​ക്കാ​മെ​ന്ന് ഹൈക്കോ​ട​തി. അ​പേ​ക്ഷ കി​ട്ടി​യാ​ല്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പൂ​രാ​ഘോ​ഷ സ​മ​യ​ത്ത് തൃ​ശൂ​ര്‍ താ​ലൂ​ക്കി​ലെ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം ചോ​ദ്യം ചെ​യ്ത് വി​വി​ധ ബാ​ര്‍ ഹോ​ട്ട​ല്‍ പ്ര​തി​നി​ധി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണ് ഉ​ത്ത​ര​വ്.

തൃ​ശൂ​ര്‍ താ​ലൂ​ക്കി​ലെ ബാ​റു​ക​ളും ക​ള്ളു​ഷാ​പ്പു​ക​ളും വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു മു​ത​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ടർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തു​വ​രെ മാ​ത്രം ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വി​ല്‍ കോ​ട​തി ഭേ​ദ​ഗ​തി വ​രു​ത്തി.