വീ​ടു​ക​ളി​ല്‍ വോ​ട്ട്: 7969 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി
Saturday, April 20, 2024 4:55 AM IST
കൊ​ച്ചി: അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന 85 വ​യ​സ് പി​ന്നി​ട്ട വോ​ട്ട​ര്‍​മാ​ര്‍​ക്കും 40 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കും സു​ര​ക്ഷി​ത​മാ​യ വോ​ട്ടിം​ഗ് ഉ​റ​പ്പ് വ​രു​ത്തി വീ​ട്ടി​ല്‍ വോ​ട്ട് പു​രോ​ഗ​മി​ക്കു​ന്നു.

ചാ​ല​ക്കു​ടി, എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലാ​യി ഇ​തു​വ​രെ 7969 വോ​ട്ട​ര്‍​മാ​ര്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഈ​മാ​സം 15 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ല്‍ ആ​രം​ഭി​ച്ച​ത്. അ​ഞ്ചു ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 2475 പേ​രും ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ 5494 പേ​രു​മാ​ണ് ഈ ​സം​വി​ധാ​നം വ​ഴി വോ​ട്ട് അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തി​യ​ത്.

ജി​ല്ല​യി​ലെ 14 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 153 സം​ഘ​ങ്ങ​ളെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍, ബി​എ​ല്‍​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്.

ഏ​പ്രി​ല്‍ ര​ണ്ടി​ന് മു​മ്പാ​യി ഫോം 12 ​ഡി പ്ര​കാ​രം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്കാ​ണ് വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 85 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്കും പി​ഡ​ബ്ല്യു​ഡി ആ​യി മാ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കും അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​വ​ര്‍​ക്കും മാ​ത്ര​മാ​ണ് ഈ ​അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.