വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി നേ​താ​ക്ക​ളും താ​ര​ങ്ങ​ളും
Saturday, April 27, 2024 4:14 AM IST
കൊ​ച്ചി: രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ച​ല​ചി​ത്ര താ​ര​ങ്ങ​ളും കു​ടും​ബ സ​മ്മേ​ത​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഭാ​ര്യ ല​ക്ഷ്മി​പ്രി​യ, മ​ക​ള്‍ ഉ​ണ്ണി​മാ​യ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മെ​ത്തി പ​റ​വൂ​ര്‍ കേ​സ​രി ബാ​ല​കൃ​ഷ്ണ മെ​മ്മോ​റി​യ​ല്‍ കോ​ള​ജി​ലെ ബൂ​ത്തി​ല്‍ വോ​ട്ടു ചെ​യ്തു. ക​ന്നി വോ​ട്ട​റാ​യ മ​ക​ള്‍ ഹൃ​ദ്യ​യ്ക്കും ഭാ​ര്യ വാ​ണി കേ​സ​രി​ക്കു​മൊ​പ്പം കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​നി ഹാ​ളി​ല്‍ എ​ത്തി​യാ​ണ് മ​ന്ത്രി പി.​രാ​ജീ​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എം​എ​ല്‍​എ​മാ​രാ​യ ഉ​മ തോ​മ​സ് പാ​ലാ​രി​വ​ട്ടം വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ളി​ലും, ടി.​ജെ. വി​നോ​ദും കു​ടും​ബ​വും പാ​ലാ​രി​വ​ട്ടം എ​സ്ഡി​ഡി​ഡി​ഐ​ടി​സി പു​തി​യ റോ​ഡി​ലും (ഹ​രി​ജ​ന്‍ വെ​ല്‍​ഫ​യ​ര്‍ സെ​ന്‍റ​ര്‍ ഓ​ഫീ​സ് മു​റി) വോ​ട്ട് ചെ​യ്തു. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും, കെ. ​ബാ​ബു കു​ടും​ബ​സ​മേ​തം തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ഗേ​ള്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ലും, അ​ന്‍​വ​ര്‍ സാ​ദ​ത്ത് ചെ​ങ്ങ​മ​നാ​ട് പു​തു​വാ​ശേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ലും കു​ടും​ബ​സ​മ്മേ​ത​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. അ​ല്‍ ഫ​രു​ദി​യ സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം ജി​ല്ല ക​ള​ക്ട​റും ജി​ല്ല വ​ര​ണാ​ധി​കാ​രി​യു​മാ​യ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് രാ​വി​ലെ എ​റ​ണാ​കു​ളം എ​സ്.​ആ​ര്‍.​വി. സ്‌​കൂ​ളി​ലാ​ണ് വോ​ട്ടു ചെ​യ്ത​ത്.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ഗ​വൺമെന്‍റ് എ​ൽ​പി സ്കൂ​ളിലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ന​ട​ന്‍ മ​മ്മൂ​ട്ടി ഭാ​ര്യ സു​ല്‍​ഫ​ത്തി​നൊ​പ്പം പൊ​ന്നു​രു​ന്നി സി​കെ​സി എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്തു. സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​ണ്‍​ജി പ​ണി​ക്ക​ര്‍ ക​ട​വ​ന്ത്ര കെ.​പി. വ​ള്ളോ​ന്‍ റോ​ഡി​ല്‍ വൈ​എം​സി​എ ഹാ​ളി​ല്‍ വോ​ട്ട് ചെ​യ്തു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ പ​ട​മു​ക​ള്‍ ജ​മാ​അ​ത്ത് സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്തു.

സം​വി​ധാ​യ​ക​രാ​യ രാ​ജീ​വ് ര​വി എ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ബൂ​ത്തി​ലും അ​മ​ല്‍ നീ​ര​ദ് ക​ട​വ​ന്ത്ര എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ലും വോ​ട്ട് ചെ​യ്തു. ശ്രീ​ല​ങ്ക​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നെ​ത്തി​യാ​ണ് ന​ടി അ​ന്ന രേ​ഷ്മ രാ​ജ​ന്‍ ആ​ലു​വ ഇ​സ്ലാ​മി​ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​ത്. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന ന​ട​ന്‍ ലാ​ലു അ​ല​ക്‌​സ് കു​ടും​ബ​സ​മേ​തം പി​റ​വം എം​കെ​എം എ​ച്ച്എ​സ്എ​സി​ലെ​ത്തി വോ​ട്ട് ചെ​യ്തു.

ന​ട​ന്‍ ശ്രീ​നി​വാ​സ​നും ഭാ​ര്യ വി​മ​ല​യ്ക്കും ഉ​ദ​യം​പേ​രൂ​ര്‍ ക​ണ്ട​നാ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്. ന​ട​ന്‍ ദി​ലീ​പ് ആ​ലു​വ ക​ട​ത്തു​ക​ട​വ് സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ലും ന​ടി ആ​ശാ ശ​ര​ത് പെ​രു​മ്പാ​വൂ​ര്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ന​ട​ന്‍ ശ്രീ​കാ​ന്ത് മു​ര​ളി ആ​ല​പു​രം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ന​ട​ന്‍ സി​ദ്ദി​ഖ് പാ​ല​ച്ചു​വ​ട് വ്യാ​സ വി​ദ്യാ​ല​യ​ത്തി​ലും വോ​ട്ട് ചെ​യ്തു. സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു തൃ​ക്കാ​ക്ക​ര കൊ​ച്ചി​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, സം​വി​ധാ​യ​ക​ന്‍ ജോ​ഷി എ​ന്നി​വ​ര്‍ പ​ന​മ്പി​ള്ളി​ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വോ​ട്ടു ചെ​യ്തു. ന​ടി അ​മ​ല പോ​ള്‍ ഇ​ട​പ്പ​ള്ളി പ​യ​സ് ജി​എ​ച്ച്എ​സി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ന​ടി ഗാ​യ​ത്രി വ​ര്‍​ഷ തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി യു​പി സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്തു. ന​ട​ന്മാ​രാ​യ ഹ​രി​ശ്രീ അ​ശോ​ക​ന്‍ കാ​ക്ക​നാ​ട് അ​യ്യ​നാ​ട് എ​ല്‍​പി സ്‌​കൂ​ളി​ലും ടി​നി ടോം ​താ​യി​ക്കാ​ട്ടു​ക​ര എ​സ്പി​ഡ​ബ്ല്യൂ ജി​എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്തു. എ​ഴു​ത്തു​കാ​രാ​യ സേ​തു പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ലും എ​ന്‍.​എ​സ്. മാ​ധ​വ​ന്‍ ക​ട​വ​ന്ത്ര കെ.​പി. വ​ള്ളോ​ന്‍ റോ​ഡി​ലെ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്തു.