കെഎൽസിഡബ്ല്യുഎ സ്ഥാപനദിനാഘോഷം
1567706
Monday, June 16, 2025 4:14 AM IST
ഫോർട്ടുകൊച്ചി: ആനിമസ്ക്രീൻ അനുസ്മരണവും കെഎൽസിഡബ്ല്യുഎ സ്ഥാപനദിനാഘോഷവും നടത്തി. കുമ്പളങ്ങി സെന്റ് ജോസഫ് പാരീഷ് ഹാളിൽ നടന്ന ചടങ്ങ് ഫാ. ഷെൽസൻ ജോസഫ് താണിക്കൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി രൂപത പ്രസിഡന്റ് കർമ്മിലി ആന്റണി അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തം പുരയ്ക്കൽ, വികാരി ഫാ. ആന്റണി നെടുംപറമ്പിൽ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്,
കൗൺസിലർ ഷീബ ഡ്യൂറോം, മെറ്റിൽഡാ മൈക്കിൾ, സിസ്റ്റർ നിരഞ്ജന, മേയ്മി ജോസഫ് ചാലാവീട്ടിൽ എന്നിവർ പ്രസംഗിച്ചു.