മഞ്ഞപ്ര സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി
1567708
Monday, June 16, 2025 4:14 AM IST
മഞ്ഞപ്ര: മഞ്ഞപ്ര സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ദീപിക ഫ്രണ്ട്സ് ക്ലബിന്റെ അതിരൂപത പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ അഡ്വ. ജേക്കബ് മഞ്ഞളി ദീപിക പത്രം സ്കൂൾ വിദ്യാർഥികളായ ദേവാംഗന ശ്രീജിത്ത്, ജൊഹാൻ സിബിൻ, കെ.എസ്. ആൻഡ്രിയ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോനാ പ്രസിഡന്റ് കെ.പി. പോൾ, പ്രധാനാധ്യാപിക സിസ്റ്റർ ഹിത, സിസ്റ്റർ അന്ന മരിയ, സിസ്റ്റർ ജൂഡിറ്റ്, ഡെൽന ജോസ്, വൃന്ദ, ജിൻസി, ഏരിയ മാനേജർ ടി.എ. നിബിൻ, പിടിഎ പ്രസിഡന്റ് മെൽജോ ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു. സ്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് പൂർവവിദ്യാർഥി സംഘടനയാണ്.