യു​വാ​വി​നെ കൊ​ന്നു ചെ​ളി​യി​ൽ താ​ഴ്ത്തി
Thursday, July 11, 2019 12:55 AM IST
കു​മ്പ​ളം (കൊ​ച്ചി): നെ​ട്ടൂ​രി​ൽ കാ​യ​ലോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ചെ​ളി​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​മ്പ​ളം മ​ന്ന​നാ​ട്ട് വി​ദ്യ​ന്‍റെ മ​ക​ൻ അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ർ​ജു​ന്‍റെ നാ​ലു സു​ഹൃ​ത്തു​ക്ക​ളെ പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
ഇന്നലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. യു​വാ​വി​നെ ഒ​രാ​ഴ്ച് മു​മ്പ് കാ​ണാ​താ​യ​താ​യി പ​ന​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. നെ​ട്ടൂ​ർ മേ​ൽ​പാ​ല​ത്തി​ന് വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്തുനി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​റ്റി​ക്കാ​ടി​നു​ള്ളി​ൽ ചെ​ളി​യി​ൽ ക​ല്ല് കെ​ട്ടി താ​ഴ്ത്തി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. അ​ർ​ജു​നെ കാ​ണാ​താ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ റോ​ണി, നി​പി​ൻ എ​ന്നി​വ​രെ സം​ശ​യി​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ന​ങ്ങാ​ട് പോ​ലി​സ് ഇ​വ​രെ വി​ളി​ച്ച് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു.
ബു​ധ​നാ​ഴ്ച അ​ർ​ജു​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
സു​ഹൃ​ത്തു​ക്ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.