പാ​ല​ത്തി​ൽ​നി​ന്ന് കാ​യ​ലി​ൽ ചാ​ടി വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
Friday, July 12, 2019 10:17 PM IST
മ​ര​ട്: അ​രൂ​ർ പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ൽ ചാ​ടി വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. എ​ഴു​പു​ന്ന എ​ര​മ​ല്ലൂ​ർ കാ​ട്ടി​ത്ത​റ​വീ​ട്ടി​ൽ ജോ​ൺ​സ​ന്‍റെ​യും ഷൈ​നി​യു​ടെ​യും മ​ക​ൾ ജെ​സ്‌​ന (20) ആ​ണ് മ​രി​ച്ച​ത്. ക​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി​ന്‍ ടെ​ക്നി​ക്ക​ല്‍ കോ​ള​ജി​ൽ സി​വി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ കോ​ഴ്സി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ വീ​ട്ടി​ൽ​നി​ന്നു കോ​ള​ജി​ലേ​ക്ക് തി​രി​ച്ച പെ​ൺ​കു​ട്ടി കു​മ്പ​ള​ത്ത് ബ​സി​റ​ങ്ങി പാ​ല​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ന്നു​വ​ന്ന ജെ​സ്‌​ന പു​സ്ത​ക​ങ്ങ​ള​ട​ങ്ങി​യ സ്കൂ​ൾ ബാ​ഗും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പാ​ല​ത്തി​ൽ വ​ച്ച​ശേ​ഷം കാ​യ​ലി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള​ള അ​ഗ്നി​ര​ക്ഷാ സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​മ്പ​ളം റെ​യി​ൽ​വേ പാ​ല​ത്തി​ന​ടി​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ജി​ൻ​സ​ൺ ഏ​ക​സ​ഹോ​ദ​ര​നാ​ണ്.