ശ്രീശ​ങ്ക​ര പാ​ല​ത്തി​ൽ കു​ഴി
Wednesday, August 14, 2019 12:07 AM IST
കാ​ല​ടി: ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്നു. കാ​ല​ടി ഭാ​ഗ​ത്തു നി​ന്നും പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. പാ​ല​ത്തി​നു കു​റു​കെ ക്രോ​സ് ബാ​റി​നു മു​ക​ളി​ലാ​യി കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ ഭാ​ഗ​ത്താ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്.
വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ വ​ലി​യ ന​ടു​ക്ക​മു​ണ്ടാ​കു​ന്ന​താ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. റോ​ഡി​ൽ വി​രി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് ടൈ​ലു​ക​ളും താ​ഴ്ന്ന നി​ല​യി​ലാ​ണ്. കു​ഴി​മൂ​ലം വാ​ഹ​ന​ങ്ങ​ൾ വ​ള​രെ പ​തു​ക്കെ​യാ​ണ് പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.
ഇ​ത് കാ​ല​ടി ജം​ഗ്ഷ​നി​ലും എം​സി റോ​ഡി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സ​മാ​ണു​ണ്ടാ​ക്കി​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു ഭാ​ഗ​ങ്ങ​ളി​ലും പാ​ല​വും റോ​ഡും ത​മ്മി​ൽ ചേ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത​തി​നു ഇ​ട​യാ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.