മ​ര​ക്കൊ​ന്പ് വീ​ണു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രിക്ക്
Wednesday, August 14, 2019 11:59 PM IST
ക​ള​മ​ശേ​രി: മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് പ​രു​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ മ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (40) നാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ കോ​മ്പാ​റ വാ​ഫി കോ​ള​ജി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ എ​ച്ച്എം​ടി ക​മ്പ​നി​യു​ടെ മു​ൻ​പി​ൽ നി​ന്നി​രു​ന്ന മ​ര​ത്തി​ന്‍റെ കൊ​മ്പ് ഒ​ടി​ഞ്ഞ് മു​ഹ​മ്മ​ദി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ഹ​മ്മ​ദി​നെ ചി​കി​ത്സ​ക്കാ​യി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.