വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഓ​ണ​ക്കോ​ടി ന​ൽ​കി ഞാ​റ​യ്ക്ക​ൽ പോ​ലീ​സ് മാതൃകയായി
Wednesday, September 11, 2019 12:39 AM IST
വൈ​പ്പി​ൻ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷം പേ​രി​ലൊ​തു​ക്കി ആ ​തു​ക കൊ​ണ്ട് സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ അ​ല​മാ​ര​യും അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചും ഞാ​റ​യ്ക്ക​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് മാ​തൃ​ക​യാ​യി.

എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്ത്പ​ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്കും ഡി​മെ​ൻ​ഷ്യ സെ​ന്‍റ​റി​ലേ​ക്കു​മാ​ണ് പോ​ലീ​സി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ത്തി​യ​ത്.

ഞാ​റ​യ്ക്ക​ൽ സി​ഐ എം.​കെ. മു​ര​ളി, എ​സ്ഐ സം​ഗീ​ത് ജോ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ ഹ​രി, സൗ​മ്യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ബി, ടി​റ്റു, മി​റാ​ഷ് എ​ന്നി​വ​രാ​ണ് ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ത്തി​യ​ത്.

അ​ന്തേ​വാ​സി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും ഓ​ണ​ക്കോ​ടി ന​ൽ​കി. അ​വ​രു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും അ​ൽ​പ​സ​മ​യം അ​വ​രോ​ടൊ​ത്ത് ചി​ല​വ​ഴി​ച്ചു​മാ​ണ് പോ​ലീ​സ് സം​ഘം മ​ട​ങ്ങി​യ​ത്.