ദന്പതികൾ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച​ ു; മ​ക​ൻ അ​റ​സ്റ്റി​ൽ
Monday, October 21, 2019 11:40 PM IST
കൊ​ച്ചി: മാ​താ​പി​താ​ക്ക​ളെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ മാനസികാസ്വാസ്ഥ്യമുള്ള മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​ള​മ​ക്ക​ര സു​ഭാ​ഷ് ന​ഗ​റി​ൽ അ​ഴീ​ക്ക​ൽ​ക​ട​വ് ഷം​സു (61-റി​ട്ട. പോ​ർ​ട്ട് ട്രസ്റ്റ്), സ​ര​സ്വ​തി (57) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ മ​ക​ൻ സ​ന​ലി​നെ (30) എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ: ര​ണ്ടു​നി​ല വീ​ട്ടി​ൽ ഇ​വ​ർ മൂ​വ​രു​മാ​ണു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു ഷം​സു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​റ​ന്നു​കി​ട​ന്ന ജ​ന​ൽ വ​ഴി സ​ന​ലി​നോ​ട് അ​ച്ഛ​നും അ​മ്മ​യും എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ മു​ക​ളി​ലു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​രു​വ​രെ​യും താ​ഴേ​ക്ക് കാ​ണാ​ത്ത​തി​നാ​ൽ സം​ശ​യം തോ​ന്നി​യ ഇ​യാ​ൾ സ​മീ​പ​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു.

പോ​ലീ​സെ​ത്തി വാ​തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സ​ന​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ആ​ദ്യം പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ട്. സ​മീ​പ​ത്തു​നി​ന്ന് ചു​റ്റി​ക, ക​ത്തി, ഹാ​ക്സോ ബ്ലേ​ഡ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

സം​ഭ​വം മ​റ്റാ​രും ക​ണ്ട​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ന​ലി​നെ ഇ​ന്ന​ലെ രാ​ത്രി മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി. ഒരു മകൾ കൂടി ദന്പതികൾക്കുണ്ട്.