സ​പ്ത​ദി​ന ജാ​ഗ​ര​ണ പ്രാ​ർ​ഥ​നാ യ​ജ്ഞം
Monday, November 18, 2019 1:33 AM IST
കോ​ല​ഞ്ചേ​രി: ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​നും വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നും​വേ​ണ്ടി യാ​ക്കോ​ബാ​യ സ​ഭ പു​ത്ത​ൻ​കു​രി​ശ് മാ​ർ അ​ത്ത​നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ ആ​രം​ഭി​ച്ച സ​പ്ത​ദി​ന ജാ​ഗ​ര​ണ പ്രാ​ർ​ഥ​നാ യ​ജ്ഞം ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഭ​യു​ടെ പ​ള്ളി​ക​ൾ ഒ​ന്നും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൂ​ട്ടാ​യ പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ​ഭ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. വൈ​ദി​ക ട്ര​സ്റ്റി സ്ലീ​ബാ പോ​ൾ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, എം.​ടി. കു​ര്യാ​ച്ച​ൻ കോ​ർ എ​പ്പി​സ്കോ​പ്പ, സ​ഭാ ട്ര​സ്റ്റി സി.​കെ. ഷാ​ജി ചു​ണ്ട​യി​ൽ, മോ​ൻ​സി വാ​വ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.