ഏ​കമ​ക​ളുടെ സാന്നിധ്യമില്ലാതെ ചിന്നൻ ചേട്ടന്‍റെ അന്ത്യയാത്ര‌‌
Monday, March 30, 2020 11:13 PM IST
വാ​ഴ​ക്കു​ളം: ഏ​ക​മ​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ചി​ന്ന​ൻ ചേ​ട്ട​ൻ അ​ന്ത്യ​യാ​ത്ര​യാ​യി. വാ​ഴ​ക്കു​ളം ന​മ്പ്യാ​പ​റ​മ്പി​ൽ തോ​മ​സ് വ​ർ​ഗീ​സ് (ചി​ന്ന​ൻ ചേ​ട്ട​ൻ-70) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ക​ൾ വീ​ണ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ അ​വ​സാ​ന​യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഒ​രു​മാ​സം മു​ന്പു കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ മ​ക​ൾ പി​താ​വി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​ര​വേ ഞാ​യ​റാ​ഴ്ച രാ​ത്രി മ​ര​ണം സം​ഭ​വി​ച്ചു.
കൊ​റോ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നാ​ന്ത​ര യാ​ത്രാ വി​ല​ക്കു​ള്ള​തി​നാ​ലാ​ണ് മ​ക​ൾ വീ​ണ​യ്ക്കു സം​സ്കാ​ര​ച്ച​ട​ങ്ങി​ന് എ​ത്താ​നാ​വാ​തെ വ​ന്ന​ത്. വാ​ഴ​ക്കു​ള​ത്തു​കാ​ർ ചി​ന്ന​ൻ ചേ​ട്ട​ൻ എ​ന്നു സ്നേ​ഹ​പൂ​ർ​വം വി​ളി​ച്ചി​രു​ന്ന തോ​മ​സ് നാ​ട്ടി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് വോ​ളി​ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ്, ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം, ആ​വോ​ലി സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
ഏ​താ​നും വ​ർ​ഷം മു​മ്പ് ശ​രീ​ര​ത്തി​നു നേ​രി​യ ത​ള​ർ​ച്ച ബാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ൽ​നി​ന്നു വി​മു​ക്തി നേ​ടി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ വൃ​ക്ക​രോ​ഗം ഇ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.