അ​നാ​വ​ശ്യ ക​റ​ക്കം കു​റ​ഞ്ഞു, ഇ​ന്ന​ലെ 111 അ​റ​സ്റ്റ്
Wednesday, April 1, 2020 11:47 PM IST
കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 110 കേ​സു​ക​ളി​ലാ​യി 111 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. 78 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. എ​റ​ണാ​കു​ളം റൂ​റ​ല്‍ പ​രി​ധി​യി​ലാ​ണ് കേ​സു​ക​ള്‍ കൂ​ടു​ത​ല്‍. 60 കേ​സു​ക​ളി​ലാ​യി 57 പേ​രാ​ണ് ഇ​വി​ടെ അ​റ​സ്റ്റി​ലാ​യ​ത്. 48 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
കൊ​ച്ചി സി​റ്റി​യി​ല്‍ 50 കേ​സു​ക​ളി​ലാ​യി 54 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും 30 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ന്‍ ദി​വ​സ​ത്തേ​തി​നേ​ക്കാ​ള്‍ കേ​സു​ക​ളി​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച 151 കേ​സു​ക​ളി​ലാ​യി 138 പേ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. 78 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.