പ്ര​ള​യ​ത്തി​ൽ ര​ക്ഷ​ക​രാ​യ​വ​ർ​ക്ക് ക​രു​ത​ലൊ​രു​ക്കി ക​ടു​ങ്ങ​ല്ലൂ​രുകാർ
Wednesday, August 12, 2020 12:46 AM IST
ക​ടു​ങ്ങ​ല്ലൂ​ര്‍: മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ക​ടു​ങ്ങ​ല്ലൂ​രി​ൽ ര​ക്ഷ​ക​രാ​യെ​ത്തി​യ ചെ​ല്ലാ​ന​ത്തെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ കോ​വി​ഡും ക​ട​ലാ​ക്ര​മ​ണ​വും നേ​രി​ടു​മ്പോ​ള്‍ ഇ​വ​ര്‍​ക്ക് സ്നേ​ഹ സ്വാ​ന്ത​ന​മാ​യി കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂരി​ലെ യു​വ​ജ​ന കൂ​ട്ടാ​യ്മ രം​ഗ​ത്ത്. 2018 ലെ ​മ​ഹാ​പ്ര​ള​യം ഏ​റെ നാ​ശം വി​ത​ച്ച കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​രി​ല്‍ വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യാ​തെ വ​ന്നി​രു​ന്നു. അ​ന്ന് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി ജ​ന​ങ്ങ​ളെ ര​ക്ഷി​ച്ച​ത്.
ക​ടു​ങ്ങ​ല്ലൂ​ര്‍ സ്പോ​ര്‍​ട്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​രി, പ​ഞ്ച​സാ​ര, ക​ട​ല, അ​രി​പ്പൊ​ടി, തേ​യി​ല, പ​യ​ര്‍, ആ​ട്ട തു​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ചെ​ല്ലാ​നം സൗ​ത്ത് പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സി​ന് കൈ​മാ​റി. ക്ല​ബ്ബ് ര​ക്ഷാ​ധി​കാ​രി ശ്രീ​കു​മാ​ര്‍ മു​ല്ലേ​പ്പി​ള്ളി, കെ.​സി. വി​നോ​ദ്, ആ​ർ. രി​തേ​ഷ്, സു​നി​ല്‍​കു​മാ​ര്‍, എ​സ്. ഡി​നി​ല്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.