ആ​ലു​വയിലെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റു​ന്നു
Wednesday, September 23, 2020 12:47 AM IST
ആ​ലു​വ: ആ​ലു​വ ടൗ​ണി​ൽ നി​ര​ന്ത​ര​മാ​യി പൊ​ട്ടു​ന്ന കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ അ​ടി​യ​ന്തര​മാ​യി മാ​റ്റി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. പ​ഴ​യ പ്രി​മോ പൈ​പ്പു​ക​ളും എ​സി പൈ​പ്പു​ക​ളും മാ​റ്റി പു​തി​യ ഡി​ഐ, പി​വി​സി കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ ഇ​ടാ​നാ​ണ് പ​ദ്ധ​തി. ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​ല്‍ അ​ടി​യ​ന്തി​ര​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
നി​ല​വി​ലു​ള്ള റോ​ഡ് ക​ട്ടിം​ഗി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒ​രു കോ​ടി 17 ല​ക്ഷം രൂ​പ​യ്ക്കു​ള്ള അ​ത്ര​യും ഭാ​ഗം പൈ​പ്പി​ടു​വാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ദ്യ ഘ​ട്ട​മാ​യി ബൈ​പാ​സ് മു​ത​ല്‍ പ​മ്പു​ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ക​ട്ടിം​ഗി​നു​ള്ള എ​സ്റ്റി​മേ​റ്റെ​ടു​ത്ത് പി​ഡ​ബ്ലു​ഡി​ക്ക് അ​ടു​ത്ത ചൊ​വ്വാ​ഴ്ച ന​ല്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു.
ബാ​ക്കി​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് ക​ട്ടിം​ഗി​ന് ആ​വ​ശ്യ​മാ​യ ഒ​രു കോ​ടി 60 ല​ക്ഷം രൂ​പ​യ്ക്കു​ള്ള നി​ർ​ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം ന​ല്കി​യി​ട്ടു​ണ്ട്. പൈ​പ്പ് പൊ​ട്ട​ലി​ൽ അ​നാ​സ്ഥ കാ​ണി​ച്ച പൊ​തു​മ​രാ​മ​ത്ത്, ജ​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​യു​ടെ ശ്ര​മ ഫ​ല​മാ​യി അ​ഞ്ചു​കോ​ടി 75 ല​ക്ഷം രൂ​പ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ല്‍ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മാ​റ്റി​യി​ടാ​ൻ 95.54 ല​ക്ഷം രു​പ​യു​ടെ പൈ​പ്പു​ക​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം ഇ​തി​ന്‍റെ പ​ണി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
യോ​ഗ​ത്തി​ല്‍ പി​ഡ​ബ്ലു​ഡി അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, അ​സി. എ​ൻ​ജി​നീ​യ​ര്‍ എ. ​ബാ​ബു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്സി.​എ​ൻ​ജി​നീ​യ​റു​ടെ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ‌‌ടി. ​ര​ഞ്ച​ന, അ​സി എ​ൻ​ജി​നീ​യ​ര്‍ സൗ​മ്യ സു​കു​മാ​ര​ന്‍, ഓ​വ​ര്‍​സി​യ​ര്‍ മു​ഹ​മ്മ​ദ് താ​ഹ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.